Posted On
date_range Updated On
date_range അർധ അതിവേഗ റെയിൽപാതക്ക് തൃശൂരിൽ എലവേറ്റഡ് സ്റ്റേഷൻ
തൃശൂർ: തിരുവനന്തപുരം-കാസർകോട് നിർദിഷ്ട അർധ അതിവേഗ റെയിൽപാതക്ക് തൃശൂരിൽ എലവേറ്റഡ് സ്റ്റേഷൻ. കേരള റെയിൽവേ ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡാണ് ശനിയാഴ്ച ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിലവിലുള്ള റെയിൽവേ സ്റ്റേഷെൻറ ഇടതുവശത്തായിരിക്കും എലവേറ്റഡ് സ്റ്റേഷൻ. ഒരു സ്റ്റേഷനിൽനിന്ന് അടുത്തതിലേക്ക് പ്രവേശനത്തിനുള്ള സംവിധാനവുമുണ്ടാകും.
ഇതിന് പുറമെ ഇരിങ്ങാലക്കുടക്കടുത്ത് മുരിയാട് ‘റോറോ’ (റോൾ-ഓൺ, റോൾ ഓഫ്) സ്റ്റേഷൻ ഉണ്ടാകുമെന്നും കോർപറേഷൻ അറിയിച്ചിട്ടുണ്ട്. സ്പെഷൽ വാഗണുകളിൽ ചരക്കെത്തിച്ച് ലോറിയിലേക്ക് മാറ്റാനുള്ളതാണ് റോറോ സ്റ്റേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.