Posted On
date_range Updated On
date_range ദേവസ്വം ബോർഡ് ഭരണം; ഹൈകോടതിയിൽ ഹരജി
കൊച്ചി: ദേവസ്വം ബോർഡുകളുടെ ഭരണം രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും താല്പര്യത്തിനനുസരിച്ചാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി.
ഹിന്ദു മത വിശ്വാസപ്രകാരമല്ലെ ഭരണം. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് ഒരു പ്രസിഡൻറും രണ്ടംഗങ്ങളും ഉൾപ്പെട്ട സംവിധാനമാണ്. അംഗങ്ങളിൽ ഒരാളെ നിയമസഭയിലെ ഹിന്ദു എം.എൽ.എമാരും മറ്റൊരാളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളുമാണ് തിരഞ്ഞെടുക്കുന്നത്.
ഹിന്ദു എം.എൽ.എമാർക്ക് അംഗത്തെ തിരഞ്ഞെടുക്കാൻ ഇടത് വലതു മുന്നണികൾ വിപ്പ് നൽകുന്നുണ്ട്. ഹിന്ദുമത വിശ്വാസമല്ല രാഷ്ട്രീയ താല്പര്യമാണ് ഇതിനു പിന്നിലെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഹരജി ബുധനാഴ്ച്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.