Posted On
date_range Updated On
date_range കാമ്പസിൽ രാഷ്ട്രീയം വേണ്ടെന്ന് വീണ്ടും ഹൈകോടതി
കൊച്ചി: കാമ്പസിൽ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി ആവർത്തിച്ച് ഹൈകോടതി. പഠനവും രാഷ്ട്രീയവും കാമ്പസിൽ ഒന്നിച്ച് പോവില്ല. കോട്ടയം മാന്നാനം കെ.ഇ കോളജ് സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കുേമ്പാഴാണ് ഹൈകോടതിയുടെ നിരീക്ഷണം.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോട്ടയം മാന്നാനം കെ.ഇ കോളജ് നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഒരു കൂട്ടം വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഘെരാവോ ചെയ്യുേമ്പാൾ പൊലീസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോളജ് വീണ്ടും ഹരജി സമർപ്പിച്ചത്. എന്തുകൊണ്ടാണ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് കോടതി ചോദിച്ചു.
നേരത്തെ പൊന്നാനി എം.ഇ.എസ് നൽകിയ ഹരജി പരിഗണിക്കുേമ്പാഴാണ് വിദ്യാർഥി രാഷ്ട്രീയത്തെ കുറിച്ച് ഹൈകോടതിയിൽ നിന്ന് നിർണായക നിരീക്ഷണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.