വിവാദ പരാമർശം: നടൻ കൊല്ലം തുളസിക്ക്​ മുൻകൂർ ജാമ്യമില്ല

കൊച്ചി: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസിൽ നടൻ കൊല്ലം തുളസിക്ക്​ മുൻകൂർ ജാമ്യമില്ല. ചവറ പ ൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസിൽ മുൻകൂർ ജാമ്യം തേടി നടൻ നൽകിയ ഹരജി തള്ളിയ ജസ്​റ്റിസ്​ രാജ വിജയരാഘവൻ ഹരജിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനും നിർദേ​ശം നൽകി.

ഡി.വൈ.എഫ്.െഎ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയെത്തുടർന്ന് മതസ്പര്‍ധ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തൽ, സ്തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്ത്​ അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസൃതമായ വകുപ്പുകൾ ചേർത്താണ്​ കൊല്ലം തുളസിയെന്ന തുളസീധരൻ നായർക്കെതിരെ കേസെടുത്തത്​. ഒക്ടോബർ 12ന് ചവറയില്‍ നടന്ന വിശ്വാസസംരക്ഷണ ജാഥയുടെ ആമുഖപ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി കീറണമെന്നും ഒരുഭാഗം ഡൽഹിക്കും ഒരുഭാഗം പിണറായി വിജയ​​​െൻറ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നും കൊല്ലം തുളസി പ്രസംഗിച്ചതായാണ് പരാതി. ശബരിമല യുവതി പ്രവേശനം അനുവദിച്ച ജഡ്ജിമാരെ ശുംഭന്മാരെന്ന് വിളിച്ചതായും പരാതിയുണ്ട്.

അയ്യപ്പഭക്തനായ താൻ അന്നത്തെ സാഹചര്യത്തിൽ വികാരപരമായി പ്രസംഗിച്ചുപോയതാണെന്നും ഉടൻ മാപ്പ് പറ​െഞ്ഞന്നുമായിരുന്നു മുൻകൂർ ജാമ്യഹരജിയിലെ വാദം. അർബുദബാധിതനായ താൻ ചികിത്സയിലാണെന്നും 70 വയസ്സായതി​​െൻറ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, രാഷ്​ട്രീയലാഭത്തിനുവേണ്ടി നടത്തിയ പ്രസംഗത്തി​​​െൻറ സ്വഭാവമാണ്​ ഇക്കാര്യത്തിൽ പരി​ഗണിക്കേണ്ടതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഒരുവിഭാഗം ജനങ്ങൾക്കെതിരെയായിരുന്നു പ്രസംഗമെന്നും കോടതി നിരീക്ഷിച്ചു.

Tags:    
News Summary - High court denies anticipatory bail for Kollam Tulasi- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.