Posted On
date_range Updated On
date_range 'എൽ.ഡി.എഫ് പരസ്യത്തിലെ പാറു അമ്മക്ക് യഥാർഥ ജീവിതത്തിൽ റേഷനില്ല, വോട്ട് യു.ഡി.എഫിന്'; വിഡിയോ പങ്കുവെച്ച് ഹൈബി ഈഡൻ VIDEO
കൊച്ചി: എൽ.ഡി.എഫ് സർക്കാറിന്‍റെ പ്രചാരണത്തിനായി കേരളമൊന്നാകെ ഒരുക്കിയ കൂറ്റൻ കട്ടൗട്ടുകളിൽ പാറു അമ്മ ചിരിച്ചിരിക്കുകയാണ്. റേഷൻ കാർഡും ഭക്ഷ്യകിറ്റും കൈയ്യിലേന്തി നിൽക്കുന്ന പാറു അമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലാണ്.
എന്നാൽ കളമശ്ശേരിയിലെ പാറു അമ്മയുടെ യഥാർഥ ജീവിതം പുഞ്ചിരി നിറഞ്ഞതല്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ എം.പി പങ്കുവെച്ച വിഡിയോ ചർച്ചയാകുന്നു.
തനിക്ക് റേഷൻ കടക്കാരൻ സാധനങ്ങൾ നൽകുന്നില്ലെന്നാണ് വിഡിയോയിൽ പാറു അമ്മ പറയുന്നത്. താൻ തപാൽ വോട്ട് ചെയ്തത് 'കോണിക്കാണെന്നും' വിഡിയോയിൽ പറയുന്നുണ്ട്. പാറുഅമ്മയുടെ വിഡിയോക്കുള്ള എൽ.ഡി.എഫിന്‍റെ വിശദീകരണം വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.