വാഹന പരിശോധനക്കിടെ യുവാവിനെ പൊലീസ്​ ലാത്തിക്ക്​ അടിച്ച്​​ വീഴ്​ത്തി 

കായംകുളം: പമ്പിൽ പെട്രോൾ അടിക്കാനെത്തിയ യുവാവിനെ വാഹന പരിശോധനക്കിടെ പൊലീസ് ലാത്തിക്ക് അടിച്ച് വീഴ്ത്തി. തലക്ക് സാരമായ പരിക്കേറ്റ് ബോധരഹിതനായി വീണ യുവാവ് ഗുരുതരാവസ്ഥയിൽ. കറ്റാനം ഇലിപ്പക്കുളം കൊപ്പാറ പടീറ്റതിൽ കുഞ്ഞുമോ​െൻറ മകൻ നിസാമാണ് (22) പൊലീസി​െൻറ ക്രൂരതക്കിരയായത്. 

ശനിയാഴ്ച രാത്രി എട്ട് മണിയോടെ ചൂനാട് തെക്കേ ജങ്ഷന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിലായിരുന്നു സംഭവം. ബൈക്കിന് പെട്രോൾ അടിക്കാൻ എത്തിയ നിസാം മദ്യപരെ പിടികൂടാൻ നിന്ന പൊലീസ് സംഘത്തിന് മുന്നിലാണ് എത്തിയത്. കൈകാണിച്ചപ്പോൾ മുന്നോട്ട് നീക്കി നിർത്താനായി പോയ നിസാമിനെ പൊലീസുകാരൻ പിന്നിൽനിന്ന് അടിക്കുകയായിരുന്നു. അപ്രതീക്ഷിത അടിയിൽ താെഴവീണ നിസാമിനെ സംഭവം പന്തിയല്ലെന്ന് കണ്ടതോടെ പൊലീസ് ജീപ്പിൽ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി വൈകിയും നിസാമിന് ബോധം തിരികെ ലഭിച്ചിട്ടില്ല. 

സംഭവവുമായി ബന്ധെപ്പട്ട് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ കണ്ണനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. നേരേത്തയും ഇയാൾക്കെതിരെ ഇത്തരം ആരോപണങ്ങളുണ്ടായിട്ടുണ്ട്. ഇത്തരമൊരു സംഭവത്തിൽ ഭരണകക്ഷി നേതാക്കൾ അടുത്തിടെ സ്റ്റേഷനിലെത്തി പൊലീസുകാരനെ താക്കീത് ചെയ്തിരുന്നു. ആരോപണവിധേയനായ പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.െഎയുടെ നേതൃത്വത്തിൽ വള്ളികുന്നം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. രാത്രി വൈകി യൂത്ത് കോൺഗ്രസുകാരും പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ യൂത്ത് കോൺഗ്രസുകാരും ഡി.വൈ.എഫ്.െഎ പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി. ഇരുകൂട്ടരെയും പൊലീസ് വിരട്ടിേയാടിക്കുകയായിരുന്നു. 

 

Tags:    
News Summary - helmet checking in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.