Representative Image

ശക്തമായ കാറ്റിന്​ സാധ്യത; കടലിൽ പോകുന്നതിന്​ വിലക്ക്​

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദം മൂലം ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളത ിനാൽ കേരളത്തിൽനിന്ന് ഒക്ടോബർ 25 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടി​െല്ലന്ന്​ സംസ്​ഥാന ദുരന്തനിവാരണ അതോ റിറ്റി അറിയിച്ചു. 25 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്​. കേരള, കർണാടക, ലക്ഷദ്വീപ് തീരത്തോട് ചേർന്ന മധ്യകിഴക്കൻ, തെക്കുകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലാണ്​ ഇതിന്​ സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പി​​െൻറ മുന്നറിയിപ്പിൽ മാറ്റം വരുന്നതുവരെ മത്സ്യത്തൊഴിലാളികളെ കടലിൽ പോകുന്നതിൽനിന്ന് വിലക്കുന്നതിന് നടപടിയെടുക്കാൻ ജില്ല ഭരണകൂടത്തിനും ഫിഷറീസ് വകുപ്പിനും പൊലീസിനും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. സംസ്​ഥാനത്ത്​ എട്ട്​ ജില്ലകളിൽ വ്യാഴാഴ്​ച മഞ്ഞ അലർട്ട്​. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്​, വയനാട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിലാണ്​ ഇത്​ ബാധകം.

Tags:    
News Summary - Heavy Wind Climate Change -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.