photo: പി.ബി. ബിജു

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന്​ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയെന്ന്​ കാലാവസ്ഥ വകുപ്പ്​

തിരുവനന്തപുരം: മഴ കനക്കുമെന്ന മുന്നറിയിപ്പു​മായി കേന്ദ്ര കാലാവസ്ഥ വകുപ്പ്​. അടുത്ത മൂന്ന്​ മണിക്കൂറിൽ വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കേ​ന്ദ്ര കാലാവസ്ഥ വകുപ്പ്​ അറിയിച്ചു.

മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോ​​ട്ട​​യം, പത്തനംതിട്ട, ആലപ്പുഴ ജി​​ല്ല​​കളിലെ പ്ര​​ഫ​​ഷ​​ന​​ൽ കോ​​ള​​ജു​​ക​​ൾ ഉ​​ൾ​െ​​പ്പ​​ടെ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ചൊ​​വ്വാ​​ഴ്ച അ​​വ​​ധി പ്രഖ്യാപിച്ചു. കോട്ടയത്ത്​ ഓ​​ൺ​​ലൈ​​ൻ ക്ലാ​​സു​​ക​​ൾ ന​ട​ത്താം. എം.​ജി, കേ​ര​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല ചൊ​​വ്വാ​​ഴ്ച ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അറിയിക്കും

​ചരി​ത്രം തി​രു​ത്തി തു​ലാ​മ​ഴ

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​കാ​ല റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ച്ച് കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷം തു​ട​രു​ന്നു. ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ ന​വം​ബ​ർ 15 വ​രെ കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ല​ഭി​ച്ച​ത് 833.8 മി.​മീ​റ്റ​ർ മ​ഴ. ഇ​തോ​ടെ 2010 ൽ ​ല​ഭി​ച്ച 822.9 മി.​മീ​റ്റ​ർ മ​ഴ​യാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്. 407.2 മി.​മീ​റ്റ​ർ മ​ഴ പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്താ​ണ് 105 ശ​ത​മാ​ന​ത്തോ​ളം മ​ഴ ല​ഭി​ച്ചത്.

ഡി​സം​ബ​ർ 31 ന് ​അ​വ​സാ​നി​ക്കു​ന്ന (92 ദി​വ​സം) തു​ലാ​വ​ർ​ഷം 45 ദി​വ​സം കൊ​ണ്ട്​ സ​ർ​വ​കാ​ല റെ​ക്കോ​ഡ് മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിെൻറ 121 വ​ർ​ഷ​ത്തെ ക​ണ​ക്കു​പ്ര​കാ​രം തു​ലാ​മ​ഴ 800 മി.​മീ​റ്റ​ർ കൂ​ടു​ത​ൽ കിട്ടിയത് ഇ​തി​നു മു​മ്പ്​ ര​ണ്ടു​ത​വ​ണ മാ​ത്ര​മാ​ണ് 2010, 1977 (809.1 മി.​മീ​റ്റ​ർ). പ​ത്ത​നം​തി​ട്ട​യി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ചത്. ന​വം​ബ​ർ 15 വ​രെ 490.4 മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് പെ​യ്തി​റ​ങ്ങി​യ​ത് 1441.5 മി.​മീ​റ്റ​റാ​ണ് (194 ശ​ത​മാ​നം).

നാല്​ ട്രെയിനുകൾ പൂർണമായി റദ്ദാക്കി; ഭാഗിക റദ്ദാക്കലും തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന്​ തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ലി​ൽ ചൊ​വ്വാ​ഴ്​​ച​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ചൊ​വ്വാ​ഴ്​​ച നാ​ല്​ ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും നി​ര​വ​ധി ​െ​ട്ര​യി​നു​ക​ൾ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. നാ​ഗ​ർ​കോ​വി​ൽ-​തി​രു​വ​ന​ന്ത​പു​രം പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ (16426), തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ് (16427), കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ (16425), തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ (16435) എ​ന്നി​വ ചൊ​വ്വാ​ഴ്​​ച പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി.

ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു ​െഎ​ല​ൻ​ഡ്​​ എ​ക്​​സ്​​പ്ര​സ്​ (16525) കൊ​ല്ല​ത്ത്​ നി​ന്നാ​ണ്​ ചൊ​വ്വാ​ഴ്​​ച ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര ആ​രം​ഭി​ക്കു​ക. നാ​ഗ​ർ​കോ​വി​ൽ-​​കോ​ട്ട​യം പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ (16366) കാ​യം​കു​ള​ത്ത്​ നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക്​ യാ​ത്ര തു​ട​ങ്ങും. ചെ​ന്നൈ എ​ഗ്​​മോ​ർ-​ഗു​രു​വാ​യൂ​ർ എ​ക്​​സ്​​പ്ര​സ്​ (16127) തി​രു​നെ​ൽ​വേ​ലി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. തി​രു​നെ​ൽ​വേ​ലി മു​ത​ൽ ഗു​രു​വാ​യൂ​ർ വ​രെ​യു​ള്ള ഇൗ ​ട്രെ​യി​നി​െൻറ സ​ർ​വി​സ്​ ആ​ണ്​ റ​ദ്ദാ​ക്കി​യ​ത്. പു​ന​ലൂ​ർ-​മ​ധു​ര പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ (16730) പു​ന​ലൂ​രി​ന്​ പ​ക​രം തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നാ​കും മ​ധു​ര​യി​ലേ​ക്കു​ള്ള യാ​ത്ര ആ​രം​ഭി​ക്കു​ക. കൊ​ല്ലം-​എ​ഗ്​​മോ​ർ അ​ന​ന്ത​പു​രി എ​ക്​​സ്​​പ്ര​സ്​ (16724 ) കൊ​ല്ല​ത്തി​ന്​ പ​ക​രം നാ​ഗ​ർ​കോ​വി​ൽ നി​ന്നാ​കും ചെ​െ​ന്നെ​യി​ലേ​ക്കു​ള്ള സ​ർ​വി​സ്​ തു​ട​ങ്ങു​ക.

നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു പ​ര​ശു​റാം എ​ക്​​സ്​​പ്ര​സ്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന്​ യാ​ത്ര തു​ട​ങ്ങും. ഇൗ ​ട്രെ​യി​നി​െൻറ നാ​ഗ​ർ​കോ​വി​ൽ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള സ​ർ​വി​സ്​ റ​ദ്ദാ​ക്കി. മം​ഗ​​ളൂ​രു​വി​ൽ നി​ന്ന്​ നാ​ഗ​ർ​കോ​വി​ലി​ലേ​ക്കു​ള്ള പ​ര​ശു​റാം എ​ക്​​സ്​​പ്ര​സ്​ (16649) തി​രു​വ​ന​ന്ത​പു​ര​ത്ത്​ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. മം​ഗ​ളൂ​രു-​നാ​ഗ​ർ​കോ​വി​ൽ ഏ​റ​നാ​ട്​ എ​ക്​​സ്​​പ്ര​സും (16605) തി​രു​വ​ന​ന്ത​പു​ര​ത്ത്​ യാ​​ത്ര നി​ർ​ത്തും. നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു ഏ​റ​നാ​ട്​ എ​ക്​​സ്​​പ്ര​സ്​ (16606) തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്നാ​ണ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക.

തി​രു​ച്ചി​റ​പ്പ​ള്ളി-​തി​രു​വ​ന​ന്ത​പു​രം ഇ​ൻ​റ​ർ​സി​റ്റി (22627) ചൊ​വ്വാ​ഴ്​​ച തി​രു​നെ​ൽ​വേ​ലി വ​രെ​യേ​യു​ള്ളൂ. തി​രു​വ​ന​ന്ത​പു​രം- തി​രു​ച്ചി​റ​പ്പ​ള്ളി ഇ​ൻ​റ​ർ​സി​റ്റി (22628) തി​രു​വ​ന​ന്ത​പു​ര​ത്തി​ന്​ പ​ക​രം തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്ന്​ യാ​ത്ര തു​ട​ങ്ങും. ഗാ​ന്ധി​ധാം -നാ​ഗ​ർ​കോ​വി​ൽ പ്ര​തി​വാ​ര എ​ക്​​സ്​​പ്ര​സ്​ (19424) ബു​ധ​നാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. തി​രു​െ​ന​ൽ​വേ​ലി -ഗാ​ന്ധി​ധാം പ്ര​തി​വാ​ര എ​ക്​​സ്​​പ്ര​സ്​ (19423) വ്യാ​ഴാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്നാ​കും യാ​ത്ര ആ​രം​ഭി​ക്കു​ക.

Tags:    
News Summary - heavy rain kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.