Posted On
date_range Updated On
date_range അനാരോഗ്യം കാരണം ഗൗരിയമ്മയെ ഒഴിവാക്കി; എ.എൻ രാജൻ ബാബു ജെ.എസ്.എസ് ജനറൽ സെക്രട്ടറി
തിരുവനന്തപുരം: ജെ.എസ്.എസ് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് കെ.ആർ. ഗൗരിയമ്മയെ ഒഴിവാക്കി. എ.എൻ. രാജൻ ബാബുവാണ് പുതിയ ജനറൽ സെക്രട്ടറി.
ഗൗരിയമ്മക്ക് പാർട്ടി പ്രസിഡൻറ് പദവി നൽകി. സഞ്ജീവ് സോമരാജനാണ് ആക്ടിങ് പ്രസിഡൻറ്. ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.
അനാരോഗ്യം മൂലമാണ് ഗൗരിയമ്മയെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് നീക്കിയത്. വിശ്രമത്തിലായതിനാൽ ഗൗരിയമ്മക്ക് സമ്മേളനത്തിന് എത്താൻ സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.