Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ എസ്കോർട്ടിന് ക്രിസ്റ്റയോടൊപ്പം ഇനി 'ഇവനുമുണ്ടാകും'; വാങ്ങുന്നത് നാലു കാറുകൾ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്ക് പുതിയ വാഹനം വാങ്ങാൻ 62.46 ലക്ഷം അനുവദിച്ച് ഉത്തരവായി. നിലവിൽ ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ ഇനി എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു.
സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കാറുകൾ വാങ്ങാൻ തീരുമാനിച്ചത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറുമാണ് പുതിയതായി വാങ്ങുന്നത്. ഇതിനായി അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഉത്തരവിറക്കി. ഇപ്പോൾ ഉപയോഗിക്കുന്ന കാറുകൾ ആഭ്യന്തര വകുപ്പിന്‍റെ ആവശ്യങ്ങൾക്കായി വിനിയോഗിക്കാമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.