Posted On
date_range Updated On
date_range പെരിന്തൽമണ്ണയിൽ ഒരുകോടി പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ഒരുകോടി പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് ടൗൺ ഷാഡോ പൊലീസിെൻറ പിടിയിലായി. കൊപ്പം കൈപ്പുറം സ്വദേശി പാറമ്മൽ സൈനുദ്ദീനെയാണ് (37) ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രെൻറ കീഴിലുള്ള അന്വേഷണസംഘം പിടികൂടിയത്. ആഡംബര കാറും പിടിച്ചെടുത്തു. ഡിവൈ.എസ്.പിയുടെയും സി.ഐ ടി.എസ്. ബിനുവിെൻറയും നേതൃത്വത്തിൽ നടത്തിയ നീക്കത്തിലാണ് തമിഴ്‌നാട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന പണം പിടികൂടിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്തരം സംഘങ്ങളിൽനിന്നായി ഏതാണ്ട് 33 കോടിയോളം രൂപ പല കേസുകളിലായി പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.