Posted On
date_range Updated On
date_range ബൈക്ക് യാത്രികനിൽനിന്നും എട്ടു ലക്ഷം രൂപ ഹവാല പണം പിടികൂടി
കാഞ്ഞങ്ങാട്: കാസർകോട് ബൈക്ക് യാത്രികനിൽനിന്നും എട്ടു ലക്ഷം രൂപ ഹവാല പണം പിടികൂടി. തളങ്കര പട്ടേൽ റോഡ് ഫാഹിദ് മാൻസിലിൽ മുഹമ്മദ് ഷാഫിയാണ് പിടിയിലായത്.
കുശാൽ നഗർ റെയിൽവേ ഗേറ്റിനു സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലെ ഓപ്പറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി ഷൈനിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.