Posted On
date_range Updated On
date_range വിദ്വേഷ പ്രസംഗം: പി.സി. ജോർജിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന് എം.കെ. മുനീർ
കോഴിക്കോട്: പി.സി. ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തിൽ പരാതി കിട്ടാൻ കാത്തുനിൽക്കാതെ ഡി.ജി.പി സ്വമേധയാ കേസെടുക്കുകയാണ് വേണ്ടതെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. ജോർജ് വിദ്വേഷ പ്രസ്താവനകളുമായി ഇറങ്ങിയിട്ട് കുറെ നാളായി. ക്രിസ്ത്യൻ മാളും മുസ്ലിം മാളും ഉണ്ടെന്നു പറഞ്ഞ് മാളുകളിൽ പോയി സാധനങ്ങൾ വാങ്ങുന്നതിനെപ്പോലും വർഗീയവത്കരിക്കുകയാണ്. അവരവരുടെ സമുദായത്തിൽപെട്ടവരുടെ സ്ഥാപനങ്ങളിൽ നിന്ന് സാധനം വാങ്ങിയാൽ മതിയെന്നാണ് അദ്ദേഹം പറയുന്നതെന്നും മുനീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.