കണ്ണൂർ വിമാനത്താവളത്തിൽനിന്ന്​ ഹാഷിഷ് പിടികൂടി

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍തോ​തി​ലു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തി​ന ു പു​റ​മെ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തും. വെ​ള്ളി​യാ​ഴ്ച രാ​ത്രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ ല്‍നി​ന്ന് നാ​ര്‍ക്കോ​ട്ടി​ക് ക​ണ്‍ട്രോ​ള്‍ ബ്യൂ​റോ ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന 910 ഗ്രാം ​ഹാ​ഷി​ഷ് പി​ടി​കൂ​ടി. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​ജാ​സി​ല്‍നി​ന്നാ​ണ് ഹാ​ഷി​ഷ് പി​ടി​ച്ചെ​ടു​ത്ത​ത്.

ദോ​ഹ​യി​ലേ​ക്ക് പോ​കാ​നി​രു​ന്ന അ​ജാ​സി​നെ സം​ശ​യ​ത്തെ തു​ട​ര്‍ന്ന് സി.​ഐ.​എ​സ്.​എ​ഫ് പി​ടി​കൂ​ടി നാ​ര്‍ക്കോ​ട്ടി​ക് ക​ണ്‍ട്രോ​ള്‍ ബ്യൂ​റോ​യെ ഏ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ചോ​ദ്യം​ചെ​യ്തു​വ​രു​ക​യാ​ണ്. മ​ധ്യ​കേ​ര​ളം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ​ൻ ശൃം​ഖ​ല​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. ചെ​രി​പ്പി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഹാ​ഷി​ഷ്.

Tags:    
News Summary - Hashish seized from Airport - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.