കൊച്ചി: ഹാരിസൺ മലയാളം കമ്പനിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസുകൾ ഹൈകോടതി ഒരുമിച്ച് പരിഗണിക്കാനായി മാറ്റി. ഹാരിസൺ മലയാളം അധികൃതർ സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നെന്നും തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഉൾപ്പെടെ നൽകിയ പത്തോളം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചില ഹരജികൾ വ്യാഴാഴ്ച കോടതിയുടെ പരിഗണനക്കെത്തിയിരുന്നു. സമാന ഹരജികൾ വേറെയുമുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട കോടതി തുടർന്ന് ഇവയെല്ലാം ഒന്നിച്ച് കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. ഹരജികൾ ഏത് ബെഞ്ചാകും പരിഗണിക്കുകയെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
ഹാരിസണിെൻറ നടപടി രാജ്യത്തിെൻറ പരമാധികാരത്തിനുനേരെയുള്ള ലംഘനമാണെന്നും ഭൂമി പിടിച്ചെടുത്ത് സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.