കോടതി വിധി വിദ്യാർഥികളുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്നത് –ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രതിവര്‍ഷ ഫീസ് 11 ലക്ഷമാക്കിയ സുപ്രീംകോടതി വിധി സാധാരണക്കാരായ വിദ്യാർഥികളുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. രാജേന്ദ്രബാബു കമീഷന് നിശ്ചയിച്ച അഞ്ചുലക്ഷം രൂപ ഫീസ് വ്യവസ്ഥയില്‍ സര്‍ക്കാറുമായി കരാറൊപ്പിട്ട മാനേജ്മെൻറുകളെ സംബന്ധിച്ചും വിധി ഞെട്ടിപ്പിക്കുന്നതാണ്.
ഏകീകൃത ഉയര്‍ന്ന ഫീസ് എന്ന ക്രിസ്ത്യന്‍ മാനേജ്മെൻറ് അസോസിയേഷെൻറ ധിക്കാരപൂര്‍വമായ നിലപാടിന് ഇതോടെ കോടതി വഴി അംഗീകാരം ലഭിച്ചിരിക്കുകയാണ്.കേരള സര്‍ക്കാര്‍ കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ വലിയ അലംഭാവമാണ് കാട്ടിയത്. മാനേജ്മെൻറുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നതാണ് ഇതിന് കാരണം. ഇടതു സര്‍ക്കാറിെൻറ കൊടിയ വഞ്ചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.