പാതിവില തട്ടിപ്പ്: കബളിപ്പിക്കപ്പെട്ടെന്ന് നജീബ് കാന്തപുരം എം.എൽ.എ

തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ മറ്റു ജനപ്രതിനിധികളെ പോലെ താനും കബളിപ്പിക്കപ്പെട്ടതായി നജീബ് കാന്തപുരം എം.എൽ.എ. പി. സരിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ നിയോജക മണ്ഡലത്തിലെ നിരവധി സ്ത്രീകളും കുട്ടികളും തട്ടിപ്പിനിരയായി. അതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. നാട്ടിലെ മുഴുവൻ ജനപ്രതിനിധികളെയും സമർഥമായി കബളിപ്പിച്ച തട്ടിപ്പാണിത്.

അതിനെ രാഷ്ട്രീയമായി കാണുന്നതിന് പകരം ഇരകളാക്കപ്പെട്ട സാധാരണക്കാരോടൊപ്പം നിൽക്കലാണ് പ്രധാനം.

പാവപ്പെട്ട സ്ത്രീകൾക്ക് തയ്യൽ മെഷീൻ കൊടുക്കുന്ന, ജനപ്രതിനിധികൾ ഉപയോഗപ്പെടുത്തേണ്ട പദ്ധതിയുണ്ടെന്ന് പരിചയപ്പെടുത്തിയത് സായി കേന്ദ്രം ചെയർമാൻ അനന്തകുമാറാണ്. പെരിന്തൽമണ്ണയിൽ ‘മുദ്ര’എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് സൗജന്യ തയ്യൽ പരിശീലനം നൽകിയിരുന്നു. ഇവർക്ക് പകുതി വിലയിൽ തയ്യൽ മെഷീൻ ലഭിച്ചാൽ സ്ത്രീകളെ ഏകോപിപ്പിച്ച് പുതിയ വസ്ത്ര ബ്രാൻഡ് വികസിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സഹകരിച്ചത്. 

Tags:    
News Summary - Half-price scam: Najeeb Kanthapuram MLA says he was cheated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.