പയ്യന്നൂര് ഹക്കീം വധം :ഒന്നാം പ്രതിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കി
കൊച്ചി: പയ്യന്നൂര് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന പയ്യന്നൂര് തെക്കേ മമ്പലത്തെ അബ്ദുല് ഹക്കീമിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കി. കൊറ്റി ജുനി വില്ല കിഴക്കേപുരയില് കെ.പി. അബ്ദുല് നാസറിനെയാണ് (53) എറണാകുളം ജനറല് ആശുപത്രിയില് ബുധനാഴ്ച പരിശോധനക്ക് വിധേയമാക്കിയത്. മറ്റ് പ്രതികളായ കൊറ്റി ഏലാട്ട വീട്ടില് കെ. അബ്ദുല് സലാം (72), കൊറ്റി ആര്യംപുറത്ത് ഫാസില് മന്സിലില് ഇസ്മായില് (42), പയ്യന്നൂര് പഞ്ചനക്കാട് ഇ.എം.എസ് മന്ദിരത്തിന് സമീപം മഹ്മൂദ് മന്സിലില് എ.പി. മുഹമ്മദ് റഫീഖ് (43) എന്നിവരുടെ പരിശോധന വ്യാഴാഴ്ച ജനറല് ആശുപത്രിയില്തന്നെ നടക്കും. െബ്രയിന് മാപ്പിങ്, നാര്ക്കോ അനാലിസിസ് പരിശോധനകൾ പിന്നീടാവും നടക്കുക. അഹ്മദാബാദിലെ സെന്ട്രല് ലബോറട്ടറിയിലാവും ഈ പരിശോധനകള് നടക്കുകയെന്നാണ് സൂചന.
കൊറ്റി ജുമാമസ്ജിദിെൻറ പിരിവുകള് നടത്തിയിരുന്ന ഹക്കീമിെൻറ മൃതദേഹം 2014 ഫെബ്രുവരി 10ന് പുലര്ച്ചയാണ് പള്ളിപ്പറമ്പില് കത്തിക്കരിഞ്ഞനിലയില് കണ്ടത്. ഫെബ്രുവരി ഒമ്പതിന് മദ്റസ നിര്മാണവുമായി ബന്ധപ്പെട്ട് രാത്രി 11.30 വരെ നടന്ന യോഗത്തില് പങ്കെടുത്ത ഹക്കീം അബ്ദുല് നാസറിനെതിരെ ആരോപണം ഉന്നയിച്ചതായാണ് സി.ബി.ഐയുടെ കെണ്ടത്തൽ.
നാസര് അടക്കമുള്ള പ്രതികളെ ഏപ്രില് ആദ്യമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഏഴ് ദിവസത്തോളം ഇവരെ ചോദ്യം ചെയ്തിട്ടും വ്യക്തമായ വിവരങ്ങള് സി.ബി.ഐക്ക് ലഭിച്ചിരുന്നില്ല. ഇതേതുടര്ന്നാണ് ശാസ്ത്രീയ പരിശോധന നടത്താന് തീരുമാനിച്ചത്. എല്ലാ ശാസ്ത്രീയ പരിശോധനക്കും സമ്മതമാണെന്ന് നാല് പ്രതികളും അറിയിച്ചതിനെത്തുടര്ന്ന് കോടതി ഇതിന് അനുമതി നല്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.