Posted On
date_range Updated On
date_range ഹജ്ജ്: രണ്ടാം ഗഡു പണം അടക്കാനുള്ള സമയം നീട്ടി
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിന് രണ്ടാം ഗഡു പണം അടക്കേണ്ട സമയപരിധി ജനുവരി ആറുവരെ നീട്ടി. 1,42,000 രൂപയാണ് അടക്കേണ്ടത്. കാത്തിരിപ്പ് പട്ടികയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനുള്ള അവസാന തീയതിയും ജനുവരി ആറുവരെ നീട്ടി.
കാത്തിരിപ്പ് പട്ടികയില്‍നിന്ന് തീര്‍ഥാടനത്തിന് അവസരം ലഭിച്ചവര്‍ ജനുവരി ആറിനകം ആദ്യ രണ്ടു ഗഡുക്കളായ 2,72,300 രൂപ അടച്ച് അപേക്ഷയും അനുബന്ധ രേഖകളും ജനുവരി എട്ടിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.