നെടുമ്പാശ്ശേരിയിൽനിന്ന്​ ഹജ്ജ്​​ സർവിസ് മേയ്​ 31 മുതൽ

നെ​ടു​മ്പാ​ശ്ശേ​രി: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സ​ർ​വി​സ് മേ​യ് 31 മു​ത​ൽ ജൂ​ൺ 16 വ​രെ. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ മ​ദീ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക യാ​ത്ര ജി​ദ്ദ​യി​ൽ​നി​ന്നാ​യി​രി​ക്കും. ത​മി​ഴ്നാ​ട്, പോ​ണ്ടി​ച്ചേ​രി, ല​ക്ഷ​ദ്വീ​പ്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി തീ​ർ​ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ടു​ന്ന​വ​രും നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്നാ​ണ് യാ​ത്ര​യാ​കു​ന്ന​ത്.

8000ത്തോ​ളം ഹാ​ജി​മാ​ർ നെ​ടു​മ്പാ​ശ്ശേ​രി ക്യാ​മ്പ്​ വ​ഴി യാ​ത്ര​യാ​കും. ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി ഈ ​വ​ർ​ഷം 56,601 പേ​ർ​ക്കാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന്​ അ​നു​മ​തി​യു​ള്ള​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന്​ 5747 പേ​ർ​ക്കാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ലാ​ണ് നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ.

Tags:    
News Summary - Hajj service from Nedumbassery from May 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.