Posted On
date_range Updated On
date_range ഹജ്ജ് നയം: മതനേതാക്കളുടെ യോഗം വിളിച്ച് അബ്ദുല്ലക്കുട്ടി
കോഴിക്കോട്: പുതിയ ഹജ്ജ് നയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മത, സാമുദായിക നേതാക്കളുടെയും ഹജ്ജ് വെൽഫെയർ സംഘടനാപ്രതിനിധികളുടെയും യോഗം വിളിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി. 26ന് രാവിലെ 10.30ന് കരിപ്പൂർ ഹജ്ജ് ഹൗസിലാണ് യോഗം. ഹജ്ജ് നയത്തിന്റെ കാലാവധി അവസാനിച്ചിട്ടും അടുത്ത അഞ്ചു വർഷത്തേക്കുള്ള നയം രൂപപ്പെടുത്താൻ നടപടി വൈകുന്നതായി ആക്ഷേപമുയർന്നിരുന്നു. ദേശീയതലത്തിൽ നവംബർ രണ്ടിന് മുംബൈയിൽ യോഗം വിളിച്ചിട്ടുണ്ടെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി തങ്ങളെ അബ്ദുല്ലക്കുട്ടി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.