Posted On
date_range Updated On
date_range ഹജ്ജ് 2022 നറുക്കെടുപ്പ് നാളെ
കരിപ്പൂർ: ഈ വർഷത്തെ കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഹജ്ജ് നറുക്കെടുപ്പ് ശനിയാഴ്ച കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. ഉച്ചക്ക് 12 ന മന്ത്രി വി.അബ്‌ദുറഹിമാൻ നിർവഹിക്കും. ഹജ്ജ് ഹൗസിൽ വെച്ച് നിർവഹിക്കും.
ഈ വർഷം ലഭിച്ച 10565 അപേക്ഷകളിൽ കേരളത്തിന് ലഭിച്ച ഹജ്ജ് ക്വാട്ടയായ 5747 സീറ്റിലേക്കാണ് നാളെ നറുക്കെടുപ്പ് നടത്തുന്നത്.
നറുക്കെടുപ്പിന് ശേഷം കവർഹെഡിൻറെ മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കുകയും ചെയ്യും. കൂടാതെ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ പാസ്പോര്ട്ട് നമ്പർ നൽകിയാൽ നറുക്കെടുപ്പ് വിവരം അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.