??????????????????? ? ??????? ???? ????? ????????????? ?????? ???? ??????? ??. ??.??. ???? ??????????????

ഹജ്ജ്​: ആദ്യസംഘം യാത്രയായി

കരിപ്പൂർ: നാല്​ വർഷത്തിനുശേഷം കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ ഹജ്ജ്​ സർവിസ്​ പുനരാരംഭിച്ചു. സംസ്ഥാന ഹജ്ജ്​ കമ്മിറ്റി മുഖേനയുള്ള ആദ്യസംഘമാണ്​ യാത്ര തിരിച്ചത്​. ഞായറാഴ്​ച ഉച്ചക്ക്​ 2.30ന്​ സൗദി എയർലൈൻസി​​െൻറ എസ്​. വി 5749 നമ്പർ വിമാനത്തിൽ 300 തീർഥാടകരാണ്​ യാത്രയായത്​. ഇതില്‍ 133 പുരുഷന്മാരും 167 സ്ത്രീകളുമുണ്ടായിരുന്നു​. മൂന്നിന്​ രണ്ടാം വിമാനവും യാത്രതിരിച്ചു. ഇതിൽ 140 പുരുഷൻമാരും 160 സ്​ത്രീകളും ഉൾപ്പെടെ 300 പേരാണ്​ ഉണ്ടായിരുന്നത്​. വിമാനത്താ വളത്തിലേക്ക്​ പുറപ്പെടുന്നതിന്​ മുമ്പ്​ കരിപ്പൂർ ഹജ്ജ്​ ഹൗസിൽ യാത്രയയപ്പ്​ സംഗമം നടന്നു. ജില്ല പൊലീസ്​ മേധാ വി യു. അബ്​ദുൽ കരീം സംസാരിച്ചു.

ഹജ്ജ് സെല്‍ ഓഫിസര്‍ എസ്. നജീബ് യാത്രനിര്‍ദേശം നല്‍കി. പിന്നീട്​, സ്വകാര്യ ബസ ുകളിൽ​ തീർഥാടകരെ കരിപ്പൂരിലെത്തിച്ചു. ഹാജിമാരെ കരിപ്പൂരിൽ വിമാനകമ്പനിയുടെ നേതൃത്വത്തിൽ മധുരവും പൂക്കളും നൽ കി സ്വീകരിച്ചു. വളൻറിയർമാരു​െട സഹായ​ത്തോടെ​ അകത്തേക്ക്​ പ്രവേശിപ്പിച്ചു.

തിങ്കളാഴ്​ച മൂന്ന്​ വിമാനങ്ങ ളിലായി 900 പേരാണ്​ പുറപ്പെടുക. ഇവർ ഞായറാഴ്​ച രാവിലെയോടെ ക്യാമ്പിലെത്തി. ഇക്കുറി കേരളത്തിൽനിന്ന്​ 13,472 ​േപരാണ്​ പുറപ്പെടുന്നത്​. ഇതിൽ 11,094 പേർ കരിപ്പൂരിൽനിന്നും 2,378 പേർ ​െകാച്ചിയിൽനിന്നുമാണ്​. കൊച്ചിയിൽനിന്ന്​ ജൂലൈ 14നാണ്​ എയർഇന്ത്യയുടെ ആദ്യവിമാനം.

മാഹിയിൽനിന്നുള്ള തീർഥാടകരുടെ യാത്ര കൊച്ചിയിലായിരുന്നു നിശ്ചയിച്ചതെങ്കിലും പ്രതിഷേധമുയർന്നതോടെ കരിപ്പൂരിലേക്ക്​ മാറ്റി. ആദ്യവിമാനം മന്ത്രി കെ.ടി. ജലീൽ ഫ്ലാഗ്​ ഓഫ്​ ചെയ്​തു. ഹജ്ജ്​ കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ്​ ​ൈഫസി, കലക്​ടർ ജാഫർ മലിക്​​, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്​ദുൽ ഹമീദ്​, ക്യാമ്പ്​ ജനറൽ കൺവീനർ പി. അബ്​ദുറഹ്​മാൻ, ഹജ്ജ്​ കമ്മിറ്റി അംഗങ്ങൾ, സൗദി എയർലൈൻസ്​ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.


കരിപ്പൂരിൽ ഹജ്ജ്​ സർവിസ്​ നാല്​ വർഷത്തിന്​ ​ശേഷം
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ ഹജ്ജ്​ സർവിസ്​ പുനരാരംഭിച്ചത്​ നാല്​ വർഷത്തിന്​ ശേഷം. ഏറ്റവുമൊടുവിൽ 2014ലാണ്​ കരിപ്പൂരിൽനിന്ന്​ ഹജ്ജ്​ സർവിസ്​ നടന്നത്​. 2015 ​േമയ്​ ഒന്നിന്​ റൺവേ നവീകരണത്തി​​െൻറ പേരിൽ വലിയ വിമാനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ്​ സർവിസ്​ നിലച്ചത്​. പിന്നീട്,​ 2015 മുതൽ 2018 വരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു ഹജ്ജ്​ ക്യാമ്പും സർവിസുകളും​. ഇതിനിടെ, 2017 ഫെബ്രുവരിയിൽ റൺവേ നവീകരണം പൂർത്തിയായെങ്കിലും ഹജ്ജ്​ സർവിസ്​ അനന്തമായി നീണ്ടു. വ്യാപക പ്രത​ിഷേധങ്ങൾക്ക്​ ഒടുവിലാണ്​ സൗദി എയർലൈൻസി​​െൻറ വലിയ വിമാനങ്ങൾക്ക്​ സർവിസ്​ പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്​. ഇതോ​െടയാണ്​ കരിപ്പൂർ വീണ്ടും ഹജ്ജ്​ എംബാർക്കേഷൻ പോയൻറുകളു​െട പട്ടികയിൽ ഇടം പിടിച്ചത്​. 2002ലാണ്​ കരിപ്പൂരിൽനിന്ന്​ ആദ്യ ഹജ്ജ്​ സർവിസ്​ നടന്നത്​.

2,000ത്തിലാണ്​ കേരളത്തിൽനിന്ന്​ ഹജ്ജ്​ സർവിസ്​ ആരംഭിക്കുന്നത്​. ആദ്യ രണ്ടുവർഷം കൊച്ചിയിൽനിന്നായിരുന്നു സർവിസ്​. തീർഥാടകരിൽ 80 ശതമാനവും മലബാറിൽ നിന്നുള്ളവരായതിനാലാണ്​ സർവിസ്​ കരിപ്പൂരിലേക്ക്​ മാറ്റിയത്​. നിരന്തര സമ്മർദങ്ങൾക്കൊടുവിലാണ്​ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയത്​. രാത്രികാല സർവിസുകൾക്കായി ലീഡിങ്​ ലൈറ്റുകളും സുരക്ഷ നടപടികളും പൂർത്തിയാക്കിയ ശേഷമായിരുന്നു അനുമതി. അന്നത്തെ വിമാനത്താവള ഡയറക്​ടർ വിജയകുമാർ, എം.പിയായിരുന്ന ഇ. അഹമ്മദ്​ തുടങ്ങിയവരും ഇടപെട്ടിരുന്നു. അനുമതി നൽകിയശേഷം ആദ്യ ഹജ്ജ്​ വിമാനത്തി​​െൻറ ഫ്ലാഗ്​ ഓഫിന്​ അന്നത്തെ വ്യോമയാന മന്ത്രി ഷാനവാസ്​ ഹു​ൈസനും കരിപ്പൂരിലെത്തി. എയർഇന്ത്യയുടെ ജംബോ വിമാനമായ ബി 747-400 ഉപയോഗിച്ചായിരുന്നു തുടക്കത്തിൽ സർവിസ്​. പിന്നീടാണ്​​ സൗദിയ സർവിസ്​ തുടങ്ങിയത്​.

രണ്ടാം ദിവസം ക്യാമ്പിൽ വൻ തിരക്ക്​
കരിപ്പൂർ: കരിപ്പൂർ ഹജ്ജ്​ ഹൗസിൽ ക്യാമ്പി​​െൻറ രണ്ടാം ദിനം വൻ തിരക്ക്​. ഞായറാഴ്​ച രാവിലെ ഒമ്പതു മുതൽ തന്നെ തിങ്കളാഴ്​ച പോകുന്ന തീർഥാടകർ എത്തിത്തുടങ്ങിയിരുന്നു. ഇവരു​െട രജിസ്​ട്രേഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ആദ്യസംഘത്തി​​െൻറ യാത്രയയപ്പും മറ്റു​ പരിപാടികളും. ശനിയാഴ്​ച ക്യാമ്പിലെത്തിയ ഇവരു​െട ബന്ധുകളും യാത്രയാക്കാനായി എത്തിയിരുന്നു. ഇതും തിര​ക്ക്​ വർധിക്കാനിടയാക്കി. രാവിലെ 8.40, ഉച്ചക്ക്​ ഒരുമണി, മൂന്നുമണി എന്നീ സമയങ്ങളിലാണ്​ തിങ്കളാഴ്​ച വിമാനങ്ങൾ പുറപ്പെടുക.

ജൂലൈ ഏഴുമുതൽ 20 വരെ സൗദി എയർലൈൻസി​​െൻറ 36 വിമാനങ്ങളിലായാണ്​ ഹാജിമാർ യാത്രയാകുക. കൊച്ചിയിൽനിന്ന്​ ജൂലൈ 14 മുതൽ 17 വ​െര എട്ടു​ സർവിസുകൾ എയർ ഇന്ത്യയും നടത്തും. കരിപ്പൂരിൽനിന്ന്​ അവസാന ദിവസം നാലു​ വിമാനങ്ങളുണ്ട്​. ബാക്കി ഏഴു​ ദിവസങ്ങളിൽ മൂന്നും അഞ്ചുദിവസം രണ്ടു​ വിമാനങ്ങൾ വീതവുമാണ്​ പുറപ്പെടുക. 18ന്​ ഒരു സർവിസാണുളളത്​.

കരിപ്പൂരിൽ വീണ്ടും മാധ്യമപ്രവർത്തകർക്ക്​ വിലക്ക്​
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തി​നകത്തേക്ക്​ പ്രവേശിക്കാൻ​ വീണ്ടും മാധ്യമപ്രവർത്തകർക്ക്​ വിലക്ക്​. ആദ്യ ഹജ്ജ്​ വിമാനത്തി​​െൻറ ഫ്ലാഗ്​ ഓഫ്​ ചടങ്ങിലേക്കുള്ള പ്രവേശനത്തിന്​ പാസ്​ അനുവദിക്കാമെന്ന്​ അറിയിച്ച ശേഷം അവസാനനിമിഷം അനുമതി നൽകാതിരിക്കുകയായിരുന്നു​. ഹജ്ജ്​ കമ്മിറ്റി അറിയിച്ചതി​​െൻറ അടിസ്ഥാനത്തിൽ, സർക്കാറി​​െൻറ ഔദ്യോഗിക വാർത്തസംവിധാനമായ പി.ആർ.ഡി മുഖേന മാധ്യമപ്രവർത്തകർ പേര്​ വിവരങ്ങൾ നൽകിയിരുന്നു. ഒരു മണിക്കൂർ നേര​േത്ത എത്തണമെന്ന്​ അറിയിച്ചതി​​െൻറ അടിസ്ഥാനത്തിൽ മലപ്പുറത്തെയും കോഴിക്കോ​ട്ടെയും മാധ്യമപ്രവർത്തകർ കരിപ്പൂരിലെത്തിയപ്പോഴാണ്​ അകത്തേക്ക്​ പ്രവേശനമി​ല്ലെന്നറിയുന്നത്​.

ഫ്ലാഗ്​ ഓഫിനെത്തിയ ​മന്ത്രിയും ജില്ല കലക്​ടറും ഹജ്ജ്​ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടും വിമാനത്താവള അതോറിറ്റി​ പ്രവേശനം നിഷേധിക്കുകയായിരു​ന്നെന്ന്​ ഹജ്ജ്​ കമ്മിറ്റി വൃത്തങ്ങൾ പറഞ്ഞു​. സുരക്ഷവിഷയമാണ് കാരണമായി​ ഉന്നയിക്കുന്നത്​. അതേസമയം, സുരക്ഷ പ്രശ്​നങ്ങളൊന്നുമില്ലായിരുന്നെന്നും അതോറിറ്റി അനുമതി നൽകിയാൽ തടസ്സങ്ങളി​ല്ലെന്നുമാണ്​ ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്​. കഴിഞ്ഞ ഡിസംബറിൽ സൗദി എയർലൈൻസി​​െൻറ​ വലിയ വിമാനം പുനരാരംഭിച്ചപ്പോഴും സമാനരീതിയിലായിരുന്നു വിമാനത്താവള അതോറിറ്റി നിലപാട്​. പ്രവേശനം നിഷേധിക്ക​െപ്പട്ടതിൽ സംസ്​ഥാന ഹജ്ജ് കമ്മിറ്റിയും സ്വാഗതസംഘം കമ്മിറ്റിയും ഖേദം പ്രകടിപ്പിച്ചു.


News Summary - hajj 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.