ഹജ്ജ്​: സംവരണ വിഭാഗത്തിലേക്ക്​ കാറ്റഗറി മാറ്റത്തിന്​ അവസരം

കരിപ്പൂർ: ഹജ്ജ്​ കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന്​ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 12 വരെ നീട്ടിയതിനാല്‍ സംവരണ വിഭാഗത്തിൽ അ​പേക്ഷകരുടെ പ്രായം കണക്കാക്കുന്നതി​​​െൻറ തീയതിയും നീട്ടിയതായി അസി. സെക്രട്ടറി അറിയിച്ചു. 70, 45 വയസ്സ്​​ വിഭാഗത്തിൽ അപേക്ഷിക്കുന്നവരുടെ പ്രായം കണക്കാക്കുന്നത്​ നേരത്തെ നവംബർ 17 ആണ്​ നിജപ്പെടുത്തിയത്​. അപേക്ഷ തീയതി നീട്ടിയതോടെ ഇരുവിഭാഗത്തിലും പ്രായം കണക്കാക്കുന്ന തീയതി ഡിസംബര്‍ 12 ആയിരിക്കുമെന്നാണ്​ കേന്ദ്ര ഹജ്ജ്​ കമ്മിറ്റി അറിയിച്ചിരിക്കുന്നത്​.

ഇൗ വർഷം ഡിസംബർ 12ന്​ 70 വയസ്സ്​ പൂർത്തിയാകുന്നവർക്ക്​ റിസർവ്​ 70 വിഭാഗത്തിലും 45 വയസ്സ്​​ പൂർത്തിയായ നാല്​ സ്​ത്രീകൾക്ക്​ ഒന്നിച്ചും അപേക്ഷിക്കാം. പുതിയ തീയതി പ്രകാരം സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്ന, നിലവിൽ ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചവർ കാറ്റഗറി മാറ്റുന്നതിനായി രേഖാമൂലം ഹജ്ജ്​ കമ്മിറ്റി ഒാഫിസിൽ അറിയിച്ച്​ പുതിയ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്​ ഫോൺ: 0483 2710717.

Tags:    
News Summary - Hajj 2018 Reservation Category -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.