8400 പേർ പുണ്യഭൂമിയിലെത്തി 

നെ​ടു​മ്പാ​ശ്ശേ​രി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി 28 വി​മാ​ന​ത്തി​ലാ​യി 8400 പേ​ർ നെ​ടു​മ്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ മ​ക്ക​യി​ലെ​ത്തി. കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ 11,845 പേ​രാ​ണ് ഈ ​വ​ർ​ഷം നെ​ടു​മ്പാ​ശ്ശേ​രി വ​ഴി യാ​ത്ര​യാ​കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ര​ണ്ട് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള 22 കു​ട്ടി​ക​ളും സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ഹാ​ജി​മാ​രോ​ടൊ​പ്പം പു​ണ്യ​ഭൂ​മി​യി​ലെ​ത്തും. സൗ​ദി എ​യ​ർ​ലൈ​ൻ​സി​​െൻറ 39 സ​ർ​വീ​സാ​ണ് നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ നി​ന്ന്​ ചാ​ർ​ട്ട് ചെ​യ്ത​ത്. 11 സ​ർ​വീ​സാ​ണ് ശേ​ഷി​ക്കു​ന്ന​ത്. 

നാ​ല് വി​മാ​ന​ത്തി​ലാ​യി 1200 പേ​ർ​കൂ​ടി ബു​ധ​നാ​ഴ്​​ച പു​റ​പ്പെ​ട​ും. പു​ല​ർ​ച്ച 12.15, രാ​വി​ലെ 7.20, 11.45, വൈ​കീ​ട്ട് 8.15 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ് വി​മാ​ന​ങ്ങ​ൾ. 26ന്​ ​രാ​ത്രി എ​ട്ടി​നാ​ണ്​ അ​വ​സാ​ന വി​മാ​നം യാ​ത്ര​യാ​കു​ന്ന​ത്. 450 ഹാ​ജി​മാ​രാ​ണ് ഈ ​വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​കു​ക.

Tags:    
News Summary - Hajj 2017: 8400 Pilgrims Reach in Holy Makkah -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.