Posted On
date_range Updated On
date_range ഹജ്ജ്: അവസരം ലഭിച്ചത് 11,010 പേർക്ക്
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചത് 11,010 പേർക്ക്. നേരത്തെ 10,331 പേരാണുണ്ടായിരുന്നത്. കഴിഞ്ഞദിവസം 1170 പേർക്ക് കൂടി അവസരം ലഭിച്ചു. അതേസമയം, അവസരം ലഭിച്ചവരിൽ 491 പേർ വിവിധ കാരണങ്ങളാൽ യാത്ര റദ്ദാക്കി.
4232 പുരുഷന്മാർക്കും 6778 സ്ത്രീകൾക്കുമാണ് നിവലിൽ അവസരം ലഭിച്ചിരിക്കുന്നത്. 70 വയസ്സ് വിഭാഗത്തിൽ 1369 പേർ, ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ 2733 പേർ, ജനറൽ വിഭാഗത്തിൽ 6908 പേർ എന്നിങ്ങനെയാണ് ഇക്കുറി കേരളത്തിൽനിന്ന് യാത്ര പുറപ്പെടുക. കൂടാതെ ലക്ഷദ്വീപിൽനിന്നുള്ള 164 പേരും കൊച്ചി വിമാനത്താവളം വഴി യാത്ര പുറപ്പെടും. ഹജ്ജ് ക്യാമ്പും ഒരുക്കങ്ങളും വെള്ളിയാഴ്ച ചേർന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.