ഹജ്ജ്​ ഒാ​ൺലൈൻ അപേക്ഷ:  കവർ നമ്പറായി 

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന 2018ലെ ​ഹ​ജ്ജി​ന്​ അ​പേ​ക്ഷി​ച്ച​വ​രു​ടെ എ​ണ്ണം 303 ആ​യി. മൂ​ന്നാം​ദി​വ​സം വ​രെ ഒാ​ൺ​ലൈ​ൻ മു​ഖേ​ന അ​പേ​ക്ഷി​ച്ച​വ​ർ​ക്കെ​ല്ലാം ക​വ​ർ ന​മ്പ​ർ ന​ൽ​കി​യ​താ​യും അ​സി. സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 121 ക​വ​റു​ക​ളി​ലാ​യി 279 പേ​രും 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ 12 ക​വ​റു​ക​ളി​ലാ​യി 24 അ​പേ​ക്ഷ​ക​ളു​മാ​ണ്​ ല​ഭി​ച്ചി​ട്ടു​ള്ള​ത്. മെ​ഹ്​​റ​മി​ല്ലാ​തെ 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള സ്​​ത്രീ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ൽ ഒാ​​ൺ​ൈ​ല​ൻ മു​ഖേ​ന ല​ഭി​ച്ച അ​പേ​ക്ഷ​ക്കും ക​വ​ർ ന​മ്പ​ർ ന​ൽ​കി. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഒ​തു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി​ക​ളാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തു​നി​ന്ന്​ ആ​ദ്യ​മാ​യി അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ.
Tags:    
News Summary - Haj Online application-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.