Posted On
date_range Updated On
date_range എച്ച്1 എൻ1 ബാധിച്ച് കുറ്റിപ്പുറത്ത് ഒരു മരണം
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് എച്ച്1 എൻ1 പനി ബാധിച്ച് ഒരാൾ മരിച്ചു. പൈങ്കണ്ണൂർ സ്വദേശി പന്തപ്പറമ്പിൽ നൗഷാദാണ് (37) ഞായറാഴ്ച പുലർച്ച കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ജൂൺ 16നാണ് പനി ബാധിച്ച നൗഷാദ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
നാലു ദിവസത്തിനുശേഷം രോഗം മൂർച്ഛിച്ചതോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തൊണ്ടയിലെ സ്രവം പരിശോധിച്ചതിൽ എച്ച്1 എൻ1 സ്ഥിരീകരിക്കുകയായിരുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ പത്താം വാർഡ് കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.