ഗുരുവായൂര്‍: ദേവസ്വം ആനത്താവളത്തിലെ കൊമ്പന് വലിയ കേശവന് െചരിഞ്ഞു. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് െചരിഞ്ഞത്. 52 വയസ്സാണ് പ്രായം കണക്കാക്കുന്നത്.
2000ത്തില്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. ബിഹാറില്‍ നിന്നാണ് ആനയെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഹീറോ പ്രസാദ് എന്നായിരുന്നു അന്ന് പേര്.
നാകേരി മനയിലെത്തിയപ്പോള്‍ പേര് അയ്യപ്പന്കുട്ടിയെന്നാക്കി. ദേവസ്വത്തിന് കീഴിലെത്തിയപ്പോഴാണ് കേശവന് എന്ന പേരിട്ടത്. ആനത്താവളത്തില്‍ 49 ആനകള്‍ ഉണ്ടായിരുന്നപ്പോള്‍ അമ്പതാമനായാണ് വലിയ കേശവനെത്തിയത്. മണ്മറഞ്ഞ ഗജരാജന്‍ കേശവെൻറ പേരും തലപ്പൊക്കവും ഉണ്ടായിരുന്നതിനാല്‍ ഈ കൊമ്പന് ആരാധകരേറെയായിരുന്നു.
വലിപ്പത്തില്‍ മുമ്പനായിരുന്നതിനാലാണ് 'വലിയ' കേശവന് എന്ന് അറിയപ്പെട്ടത്. 2017ല്‍ 'ഗജരാജന്‍' ഗുരുവായൂര്‍ കേശവന് സ്മരണച്ചടങ്ങില്‍ ദേവസ്വം വലിയ കേശവന് ഗജരാജപ്പട്ടം ചാര്‍ത്തിയിരുന്നു. പല തവണ ഗുരുവായൂര്‍ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകളില്‍ സ്വര്ണക്കോലമേറ്റിയിട്ടുണ്ട്. വലിയ കേശവെൻറ വിയോഗത്തോടെ ആനത്താവളത്തിലെ ആനകളുടെ എണ്ണം 45 ആയി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.