?????? ??. ????????

നായാട്ടിനിറങ്ങിയ യുവാവ് വെടിയേറ്റു മരിച്ചു; സുഹൃത്ത്​ അറസ്​റ്റിൽ

നാദാപുരം: നായാട്ടിനിറങ്ങിയ സംഘത്തിലെ യുവാവ് സുഹൃത്തി​​​െൻറ വെടിയേറ്റു മരിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വാളൂക്ക് ഇന്ദിരാനഗർ ഡി. റഷീദ് മണ്ടേപ്പുറം (33) ആണ് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ അയൽവാസി വളയംതൊട്ടി ലിബിൻ മാത്യുവിനെ (33) കുറ്റ്യാടി പൊലീസ് അറസ്​റ്റ്​ ചെയ്തു. ഇവരുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ ദൂരെ പുള്ളിപാറയിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

രണ്ടു പേരും മുന്നിലും പിന്നിലുമായി കുത്തനെയുള്ള കയറ്റം കയറുന്നതിനിടെയാണ് സംഭവം. റഷീദ് തൊട്ടു പിന്നിലുണ്ടെന്നാണ് കരുതിയത്. കുറച്ചകലെ കാട്ടുമൃഗങ്ങളുടെ ശബ്​ദംകേട്ട ഭാഗത്തേക്ക് വെടിയുതിർക്കുകയായിരു​െന്നന്നും അടുത്തെത്തിയതോടെയാണ് വെടി കൊണ്ടത് റഷീദിനാണെന്ന് മനസ്സിലായതെന്നുമാണ് ലിബിൻ പൊലീസിനോട് പറഞ്ഞത്.

സംഭവത്തിനുശേഷം ലിബിൻ മാത്യു അയൽവാസികളെ വിവരമറിക്കുകയും റഷീദിനെ വാഹനത്തിൽ കുറ്റ്യാടി ആശുപത്രിയിലേക്കു കൊണ്ടുപോവുകയുമായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്. റഷീദിന് കഴുത്തിനും തലക്കുമാണ് പരിക്കേറ്റത്. കുറ്റ്യാടി ആശുപത്രിയിൽനിന്ന്​ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി പോസ്​റ്റ്​മോർട്ടം നടത്തി.

കുറ്റ്യാടി സി.ഐ എൻ. സുനിൽകുമാറി​​​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത്​ നടത്തിയ പരിശോധനയിൽ വെടിയേറ്റു മരിച്ച സ്ഥലത്തുനിന്ന്​ അൽപം മാറി നാടൻതോക്കും ലെഡി​​​െൻറ 20ഓളം ബാളും 100 ഗ്രാം വെടിമരുന്നും കണ്ടെടുത്തു. പ്രതിയെ കൂടുതൽ ചോദ്യംചെയ്തുവരുകയാണെന്ന് സി.ഐ പറഞ്ഞു. മരിച്ച റഷീദ് എസ്.വൈ.എസ് ഇന്ദിരാനഗർ യൂനിറ്റ് സെക്രട്ടറിയാണ്. വാളൂക്ക് മണ്ടേപ്പുറം അമ്മദി​​​െൻറയും ഹാജറയുടെയും മകനാണ്. ഭാര്യ: സറീന. മക്കൾ: ഹന്ന ഫാത്തിമ, മുഹമ്മദ്.



Tags:    
News Summary - gun shot dead kozhikode-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.