രണ്ട് ദിവസമായി നിർത്തിയിട്ട ഡൽഹി രജിസ്ട്രേഷൻ കാറിൽ തോക്ക് കണ്ടെത്തി; വടകര കൈനാട്ടിയിലാണ് സംഭവം

കോഴിക്കോട്: വടകര കൈനാട്ടിയിൽ രണ്ട് ദിവസമായി നിർത്തിയിട്ട കാറിൽ നിന്ന് തോക്ക് കണ്ടെത്തി. ഡൽഹി രജിസ്ട്രേഷനിലുള്ള കാറിലാണ് തോക്ക് കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കളിത്തോക്ക് ആണെന്ന് കാറുടമ അറിയിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ഡൽഹി രജിസ്ട്രേഷനിലുള്ള കാർ രണ്ട് ദിവസമായി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കാറുടമയുമായി ബന്ധപ്പെട്ടപ്പോൾ കളിത്തോക്കാണെന്ന് അറിയാൻ കഴിഞ്ഞു.

തകരാറായതിനെ തുടർന്നാണ് കാർ റോഡ് സൈഡിൽ നിർത്തിയിട്ടതെന്നാണ് ലഭിച്ച വിവരം. കാറുടമയോട് വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപെട്ടിട്ടുണ്ട്. പരിശോധന നടത്തിയ ശേഷമേ യാഥാർഥ തോക്കാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Gun found in Delhi-registered car parked for two days in Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.