?????? ?????????????? ???????????? ????????? ????

മുള്ളുവേലിയിൽ കുടുങ്ങിയ പുലിയെ രക്ഷിച്ചു

ഗൂഡല്ലൂർ: മുള്ളുവേലിയിൽ കുടുങ്ങി ജീവനുവേണ്ടി പോരാടിയ പുള്ളിപ്പുലിയെ വനപാലകർ രക്ഷിച്ചു. മൂന്നുമണിക്കൂർ നേര ത്തെ ശ്രമഫലമായി പുലിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. മഞ്ചൂർ മട്ടക്കണ്ടിഭാഗത്താണ് പുലി കുടുങ്ങിയത്. സ്വകാര്യ തോട്ടത്തിലേ പാവാക്ക കൃഷിക്ക് ചുറ്റും കെട്ടിയ വലയിൽ കുടുങ്ങിയ പുലി ഓടാൻ ശ്രമിക്കവെ വലയോടുക്കൂടി കമ്പിവേലിയിൽ കുടുങ്ങുകയായിരുന്നു.


വിവരം ലഭിച്ച റേഞ്ചർ ശരവണന്‍റെ നേതൃത്വത്തിൽ 20 ഓളം വനപാലകരാണ് രക്ഷാപ്രവർത്തിൽ ഇറങ്ങിയത്. രണ്ടുവയസുള്ള പെൺപുലിയാണന്നും മുയലിലെ പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് വലയിൽ കുടങ്ങിയതെന്നും വനപാലകർ പറഞ്ഞു.

Tags:    
News Summary - gudalur tiger-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.