വരൻ മുങ്ങി; വിവാഹംകൂടാനെത്തിയ യുവാവ് വരനായി

പന്തളം: വിവാഹസമയത്ത് എത്താതെ വരൻ മുങ്ങിയപ്പോൾ വിഷമിച്ചുനിന്ന വധുവിനെ വിവാഹത്തിനെത്തിയ യുവാവ് താലികെട്ടി. ക ുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിൽ ബുധനാഴ്ചയാണ് സംഭവം. നിശ്ചയിച്ചുറപ്പിച്ച വരൻ എത്താതിരുന്നപ്പോൾ മായയെ വിവാഹ ം കൂടാനെത്തിയ സുധീഷ് വിവാഹം കഴിക്കുകയായിരുന്നു.

കുരമ്പാല സൗത്ത് സ്വദേശി മായയും താമരക്കുളം സ്വദേശി ഉണ്ണികൃഷ്ണനും തമ്മിലുള്ള വിവാഹം പുത്തൻകാവിൽ ക്ഷേത്രത്തിൽ ബുധനാഴ്ച 11.40നും 12നും മധ്യേ നടക്കാനിരിക്കുകയായിരുന്നു. സമയത്ത് വരനും ബന്ധുക്കളും എത്തിയില്ല. വധുവി​​​​െൻറ ബന്ധുക്കൾ ബന്ധപ്പെട്ടപ്പോൾ വര​​​​െൻറ പിതാവിന്​ അസുഖമായി ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്.

ബന്ധുക്കൾ സി.പി.എം നേതൃത്വവുമായി ബന്ധപ്പെടുകയും പന്തളം പൊലീസ് വഴി നൂറനാട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്​തു. തുടർന്ന് നടന്ന അന്വേഷണത്തിൻ വരൻ രാവിലെ വീട്ടിൽനിന്ന് പോയെന്നും പിന്നീട് വിവരമി​െല്ലന്നും അറിഞ്ഞു.

തുടർന്ന് ബന്ധുക്കൾ വിഷമിച്ചുനിന്നപ്പോഴാണ് പൂഴിക്കാട് പൊയ്കകുറ്റിയിൽ സുധീഷ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് അറിയിച്ചത്. തുടർന്ന് ഇരുകൂട്ടരുടെയും സമ്മതത്തോടെ വൈകീട്ട്​ മൂന്നിന് മിന്നുകെട്ടി.

Tags:    
News Summary - groom didn't come; man who come to attend marriage married bride -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.