നികുതിപ്പണം ചെലവഴിച്ച് സർക്കാർ രാഷ്ട്രീയം പറയുന്നു-പി.കെ. ഫിറോസ്
പെരുമ്പാവൂര്‍: സര്‍ക്കാരിന്റെ നികുതിപ്പണം ചെലവഴിച്ചും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചും രാഷ്ട്രീയം പറയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.
യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ രണ്ടാംദിന യൂത്ത് മാര്‍ച്ചിന്റെ കുന്നത്തുനാട് നിയോജക മണ്ഡലതല സമാപന സമ്മേളനം ചെമ്പറക്കിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡന്റ് കബീര്‍ നത്തേക്കാട് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എന്‍.വി.സി. അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ല സെക്രട്ടറി വി.എച്ച്. അബ്ദുല്‍ ഗഫൂർ, പി.എ. അഹമ്മദ് കബീര്‍, കെ.എച്ച്. മുഹമ്മദ്കുഞ്ഞ്, കരിം പാടത്തിക്കര, എം.ബി. അഷറഫ് മൂപ്പന്, കെ.എ. മുഹമ്മദ് ആസിഫ്, അന്‍സര്‍ മുണ്ടാട്ട്, എ.എം. ബഷീര്‍, ഇ.എ. മുഹമ്മദ് അഷറഫ്, ഷാജിത നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് അബ്ദുല്ല കാരുവള്ളി അധ്യക്ഷത വഹിച്ചു. ഷിഹാബ് കാനാമ്പുറം, സുബൈര്‍ ഓണമ്പിള്ളി, ഇ.പി. ഷമീര്‍, മൈതീന്‍ കുന്നത്താന്‍, എസ്. ഷറഫ്, പി.എ. കാസിം, മാഹിന്‍ ഉമര്‍, ഷാജിത നൗഷാദ്, പി.എ. ഷിഹാബ്, അഡ്വ. പി.ഇ. സജല്‍, ടി.എം. ഹാഷിം, കെ.എം. അബ്ദുല്‍ കരിം തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.