വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യിൽ

തിരുവനന്തപുരം: വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യിൽ. ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടെന്നാണ് സർക്കാറിന്‍റെ വാദം. അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും സർക്കാർ അപ്പീലിൽ ആവശ്യപ്പെട്ടു.

വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിൽ പൊതുതാത്പര്യം പരിഗണിച്ചില്ല, നടപടി ഫെഡറൽ തത്വങ്ങൾക്കും എതിരാണ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹരജി.  നേ​ര​ത്തെ, വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് ന​ൽ​കി​യ​ത് ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Tags:    
News Summary - Government in Supreme Court over transfer of trivandrum airport to Adani Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.