Posted On
date_range Updated On
date_range ഗവർണർ ഡി.ജി.പിയെ വിളിപ്പിച്ചു; കടകംപള്ളി കോടിയേരിയെ കാണുന്നു
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് രണ്ട് യുവതികൾ എത്തിയതിന് പിന്നാലെ ഗവർണർ ഡി.ജി.പിയെ വിളിപ്പിച്ചു. ശബരിമലയിലെ നിലവിലെ സ്ഥിഗതികൾ മനസിലാക്കാനാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഗവർണർ പി. സദാശിവം വിളിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം, പുതിയ സാഹചര്യം ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സി.പി.എം ആസ്ഥാനമായ എ.കെ.ജി സെൻററിെലത്തി. കടകംപള്ളി സുരേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തുകയാണ്.
എറണാകുളം സ്വദേശിയായ രഹ്നഫാത്തിമയും മോജോ ടിവി എന്ന തെലുങ്ക് ചാനലിെൻറ റിപ്പോര്‍ട്ടര്‍ ഹൈദരാബാദ് സ്വദേശി കവിതയും ഇന്ന് സന്നിധാനത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.