Posted On
date_range Updated On
date_range ബെവ് ക്യൂ ആപിന് ഗൂഗ്ളിെൻറ അനുമതി; വ്യാഴാഴ്ച മുതൽ മദ്യം വാങ്ങാം
തിരുവനന്തപുരം: ഒാൺലൈനിൽ മദ്യം വാങ്ങുന്നതിനായി തയാറാക്കിയ ബെവ് ക്യൂ ആപിന് ഗൂഗ്ളിെൻറ അനുമതി നൽകി. ബുധനാഴ്ച മുതൽ മദ്യം ഒാൺലൈനായി ബുക്ക് ചെയ്യാം. ടോക്കൺ ലഭിക്കുന്നവർക്ക് വ്യാഴാഴ്ച മുതൽ മദ്യം വാങ്ങാൻ സാധിക്കും. ഇന്ന് വൈകുന്നേരത്തോടെ പ്ലേസ്റ്റോറിൽ ആപ് ലഭ്യമാകും.
സാധരാണ ഫോൺ ഉപയോഗിക്കുന്നവർക്ക് എസ്.എം.എസ് സംവിധാനം ഉപയോഗിച്ച് ഒാൺലൈൻ ക്യൂ ലഭ്യമാക്കാനാണ് ആലോചിക്കുന്നത്.
ചൊവ്വാഴ്ച രാവിലെയോട് കൂടി അനുമതി നൽകിയതായി ഗൂഗ്ൾ അറിയിക്കുകയായിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണൻ എക്സൈസ് കമീഷണറുമായും ബെവ്കോ മാനേജിങ് ഡയറക്ടറുമായും ഇന്ന് ചർച്ച നടത്തും.
മദ്യശാലകൾ തുറക്കുേമ്പാൾ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് ഇത്തരം സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.