കരിപ്പൂരിൽ 78 ലക്ഷത്തിന്റെ സ്വർണം പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ 78 ല​ക്ഷ​ത്തി​ന്റെ സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ൻ​റി​വ് വി​ഭാ​ഗ​മാ​ണ് 1845 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യി​ൽ നി​ന്ന് പി​ടി​ച്ച​ത്. ഷാ​ർ​ജ​യി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. സ്വ​ർ​ണ മി​ശ്രി​ത​ത്തി​ൽ നി​ന്ന്​ 1574 ഗ്രാം ​വേ​ർ​തി​രി​ച്ചെ​ടു​ത്തു. സൂ​പ്ര​ണ്ടു​മാ​രാ​യ ബ​ഷീ​ർ അ​ഹ്മ​ദ്, എം. ​പ്ര​കാ​ശ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​പ്ര​തീ​ഷ്, ക​പി​ൽ സു​രീ​ര, ഹെ​ഡ് ഹ​വി​ൽ​ദാ​ർ​മാ​രാ​യ എം. ​സ​ന്തോ​ഷ്‌ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​ച്ച​ത്.

Tags:    
News Summary - Gold worth Rs 78 lakh seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.