Posted On
date_range Updated On
date_range കരിപ്പൂരിൽ ഒന്നര കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നും നാലു വ്യത്യസ്ത സംഭവങ്ങളിലായി ഒന്നര കോടിയുടെ സ്വർണം പിടികൂടി. മൂന്നു യാത്രക്കാരിൽനിന്നും സ്വർണം പിടികൂടിയപ്പോൾ, വിമാനത്തിന്‍റെ സീറ്റിനടിയിൽ സ്വർണ ബിസ്കറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തുകയായിരുന്നു.
സ്വർണം പിടികൂടിയ മൂന്നു യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ജിദ്ദയിൽനിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, നാലു കുട്ടികളുടെ കൂടെ എത്തിയ യാത്രക്കാരി വയനാട് സ്വദേശി ബുഷ്റ, ഷാർജയിൽനിന്നും എത്തിയ അബ്ദുൽ സാമിൽ എന്നിവരാണ് പിടിയിലായത്.
ജിദ്ദയിൽനിന്നെത്തിയ വിമാനത്തിന്‍റെ സീറ്റിനടിയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കണ്ടെത്തിയത്. എട്ടു സ്വർണ ബിസ്കറ്റുകളാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.