Posted On
date_range Updated On
date_range കരിപ്പൂരിൽ 87 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ: വിമാനത്താവളത്തിൽ 87.08 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വിമാനത്തിന്റെ ശുചിമുറിയിൽനിന്നും യാത്രക്കാരന്റെ ബാഗിൽ ബട്ടൺസിനുള്ളിലായി ഒളിപ്പിച്ച നിലയിലും കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചത്. എയർ കസ്റ്റംസ് ഇന്റലിജൻസാണ് 1611 ഗ്രാം സ്വർണം കണ്ടെടുത്തത്. ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. 1604 ഗ്രാം സ്വർണമിശ്രിതമാണ് പരിശോധനയിൽ കണ്ടെടുത്തത്. കാസർകോട് സ്വദേശി ഫയാസ് അഹമ്മദ് റാണയിൽ (26) നിന്ന് 349 ഗ്രാം സ്വർണമാണ് പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.