മലബാർ എകസ്​പ്രസിലും മംഗളൂരു സൂപ്പർഫാസ്​റ്റിലും വൻ സ്വർണ കവർച്ച

കോഴിക്കോട്​: ചെന്നൈ-മംഗളൂരു സൂപ്പർഫാസ്​റ്റിലും മലബാർ എകസ്​പ്രസിലും വൻ സ്വർണ കവർച്ച. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്​റ്റ്​ ട്രെയിനിൽ നിന്ന്​ ചെന്നൈ സ്വദേശിയുടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ്​ നഷ്​ടമായത്​. തിരുവനന്തപ ുരം-മംഗളൂരു മലബാർ എകസ്​പ്രസിൽ നിന്ന്​ 15 പവനും കവർന്നു.

മലബാർ എകസ്​പ്രസിൽ നിന്ന്​ കാഞ്ഞങ്ങാട്​ സ്വദേശിയുടെ സ്വർണമാണ്​​ മോഷ്​ടിച്ചത്​. ചെന്നൈ-മംഗളൂരു സൂപ്പർഫാസ്​റ്റിൽ തിരൂർ ഭാഗത്ത്​ വെച്ചും മലബാർ എക്​സ്​പ്രസിൽ വടകര-മാഹി പരിസരത്തു വെച്ചും കവർച്ച നടന്നതായാണ്​ സംശയിക്കുന്നത്​. ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട്​ ട്രെയിനുകളിലെ കവർച്ചക്ക്​ പിന്നിൽ ഒരേ സംഘമാണോയെന്നും പൊലീസ്​ സംശയിക്കുന്നുണ്ട്​.

ചെ​െന്നെ സ്വദേശിയായ പൊന്നിമാരൻ എ.സി കമ്പാർട്ട്​മ​െൻറിൽ സഞ്ചരിക്കുന്നതിനിടെയാണ്​ മോഷണത്തിനിരയായത്​. ഇയാൾ കോഴിക്കോടെത്തി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​. മലബാർ എകസ്​പ്രസിൽ കവർച്ചക്കിരയായ പയ്യന്നൂർ സ്വദേശി ട്രെയിനിൽ തന്നെയാണ്​ ഉള്ളത്​. ഇയാളിൽ നിന്ന്​ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ്​ പുറപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Gold theft in train-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.