Posted On
date_range Updated On
date_range സ്വർണ കള്ളക്കടത്ത്; സ്ത്രീ അടക്കം മൂന്നു പേർ പിടിയിൽ
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്തിനിടെ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കസ്റ്റംസിന്‍റെ പിടിയിലായി. ദുബൈയിൽ നിന്ന് വന്ന പട്ടാമ്പി സ്വദേശി മിഥുനിൽ നിന്ന് 197 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
മൂന്ന് ഗുളികയുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്. ഷാർജയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി 1118 ഗ്രാം സ്വർണം നാല് ഗുളികയുടെ രൂപത്തിലാക്കി ഒളിപ്പിക്കുകയായിരുന്നു.
കൂടാതെ, ചെയിനും വളയും കണ്ടെടുത്തു. അബൂദബിയിൽ നിന്ന് വന്ന കാസർകോട് സ്വദേശിനിയിൽ നിന്നാണ് 272 ഗ്രാം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.