Posted On
date_range Updated On
date_range തലമുടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണം നെടുമ്പാശ്ശേരിയിൽ പിടികൂടി
നെടുമ്പാശ്ശേരി: തലമുടിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ചുകൊണ്ടുവന്ന സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. ഷാർജയിൽനിന്ന് വന്ന മലപ്പുറം സ്വദേശി നൗഷാദാണ് 1200 ഗ്രാം സ്വർണം ഒളിപ്പിച്ചത്. തലയിലെ നടുഭാഗത്തെ മുടി എടുത്തുമാറ്റിയ ശേഷം അവിടെയാണ് പേസ്റ്റ് രൂപത്തിലാക്കി കവറിൽ പാക്ക് ചെയ്ത സ്വർണം ഒളിപ്പിച്ചത്.
മുടിയാണെന്ന് ബോധ്യപ്പെടുത്തുന്നതിന് പിന്നീട് ഇതിന് മുകളിൽ വിഗ് വെക്കുകയും ചെയ്തു. ഇയാൾ ഇതിനുമുമ്പും ഇത്തരത്തിൽ സ്വർണം കടത്തിയതായി സംശയിക്കുന്നുണ്ട്. രഹസ്യവിവരം കിട്ടിയതുകൊണ്ടുമാത്രമാണ് പിടികൂടാനായത്. വിശദമായി ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.