അടിവസ്ത്രത്തിലും മലദ്വാരത്തിലുമായി ഒളിപ്പിച്ച 1.9 കിലോ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തിൽ യാത്രക്കാരനിൽനിന്നും അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്തിയ 1931ഗ്രാം സ്വർണം പിടികൂടി. മണ്ണാർക്കാട് സ്വദേശി അനസാണ് കസ്റ്റംസിന്‍റെ പിടിയിലായത്.
അടിവസ്ത്രത്തിൽ പ്രത്യേക അറ ഉണ്ടാക്കി ഒളിപ്പിച്ച് കടത്തിയ സ്വർണമാണ് ആദ്യം പിടികൂടിയത്. 770 ഗ്രാം ആണ് ഇങ്ങനെ ലഭിച്ചത്.
സംശയത്തെ തുടർന്ന് ഇയാളെ വീണ്ടും ദേഹപരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് നാലു ക്യാപ്സ്യൂളുകളുടെ രൂപത്തിലാക്കിയ 1161 ഗ്രാം സ്വർണം മലദ്വാരത്തിൽ നിന്നും കണ്ടെടുത്തത്.
നടത്തത്തിൽ സംശയം: 1.18 കിലോ സ്വർണം മലദ്വാരത്തിൽ ഒളിച്ചുകടത്തിയ യുവാവ് അറസ്റ്റിൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 44 ലക്ഷം രൂപ വിലമതിക്കുന്ന 1185 ഗ്രാം സ്വർണവുമായി ഗൾഫിൽ നിന്നെത്തിയ മുനീർ എന്നയാൾ പിടിയിലായി. നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
സ്വർണം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം നാല് കാപ്സ്യൂളുകളാക്കിയാണ് ഒളിപ്പിച്ചത്. മലദ്വാരത്തിൽ ഒളിപ്പിച്ച് ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ കസ്റ്റംസ് ദേഹപരിശോധനയ്ക്ക് വിധേയമാക്കിയാണ് സ്വർണം കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.