Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസ്; കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസൽ കസ്റ്റംസ് കസ്റ്റഡിയിൽ
കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിെന കസ്റ്റംസ് കസ്റ്റഡിയിെലടുത്തു. കാരാട്ട് ഫൈസലിെൻറ വീട്ടിൽ വ്യാഴാഴ്ച രാവിലെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
നയതന്ത്ര ബാഗിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. റെയ്ഡിന് ശേഷം കാരാട്ട് ൈഫസലിനെ കസ്റ്റഡിലെടുക്കുകയായിരുന്നു.
പറമ്പത്ത്കാവ് നഗരസഭ വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാണ് കാരാട്ട് ഫൈസൽ നഗരസഭയിലെത്തിയത്. മുമ്പും സ്വർണക്കടത്ത് കേസിൽ പ്രതിയാണ് ഫൈസൽ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ആരോപണം ഉയർന്ന സാഹചര്യത്തിൽ കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.