Posted On
date_range Updated On
date_range പൂട്ടിക്കിടന്ന വീട്ടിൽനിന്ന് 40 പവൻ മോഷ്ടിച്ചു
ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിൽ പൂട്ടിയിട്ട വീട്ടില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ച 40 പവൻ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു.
ചെറുതുരുത്തി സി.പി.എം ഓഫിസിന് സമീപം വട്ടപ്പറമ്പ് പെരുമ്പിടി വീട്ടില്‍ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്. മുസ്തഫയും വീട്ടുകാരും കഴിഞ്ഞ 14ന് ബന്ധുവിന്‍റെ മരണത്തെത്തുടര്‍ന്ന് പോയിട്ട് ഞായറാഴ്ച രാത്രി മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് അകത്ത് കടന്നിരിക്കുന്നത്. ചെറുതുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.