പ്രകൃതി വിരുദ്ധ പീഡനം: യുവാവ് അറസ്​റ്റിൽ

പുൽപള്ളി: പ്രകൃതി വിരുദ്ധ പീഡനകേസിൽ യുവാവ് അറസ്​റ്റിൽ. കോളറാട്ടുകുന്ന് താമസക്കാരനായ സൂര്യ(26) നെയാണ് പുൽപള്ളി സി.ഐ. സുലൈമാ​െൻറ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്. 12 വയസ്സുകാരനായ ബാലനെ പീഡിപ്പിച്ച കേസിൽ അറസ്​റ്റുചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു.

ചൈൽഡ് ലൈൻ പ്രവർത്തകർക്ക് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലായിരുന്നു ഇയാളെ അറസ്​റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിയായ ഇയാൾ ഓട്ടോ ൈഡ്രവറാണ്. ഈ വർഷം ആദ്യം മുതൽ ഇയാൾ പല തവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. പ്രതിക്കെതിരെ പോക്സോ ഉൾ​െപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.   

Tags:    
News Summary - Girl Tortured; Young Man Arrested in Pulpally -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.