ജനറ്റിക് കോഡും അമിനോ ആസിഡുകളും ഇനി മെലഡിയായി പഠിക്കാം. ലോക്ഡൗണിൽ പരീക്ഷകളും മറ്റും നീണ്ടുപോയപ്പോൾ പ്ലസ് ടു, നീറ്റ് മെഡിക്കൽ പ്രവേശനപ്പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ജനറ്റിക് കോഡും അമിനോ ആസിഡുകളും അനായാസം ഹൃദിസ്ഥമാക്കാൻ ‘ജനറ്റിക് കോഡ് മെലഡി’ക്ക് സംഗീതം പകർന്നത് ഇൻറേഗ്രറ്റഡ് ബി.എസ്-എം.എസ്(ഐസർ ഭോപാൽ) അവസാനവർഷ വിദ്യാർഥി ഫാസിൽ ഹമീദ് ആണ്.
ഐസർ ഭോപാൽ, ഐ.ഐ.എം ബാംഗ്ലൂർ കാമ്പസുകളിൽ ചിത്രീകരിച്ച കവർസോങ്ങിന് ഓർക്കസ്േട്രഷൻ നൽകി ഈ വിദ്യാർഥി ആലപിച്ച പാട്ടിെൻറ ഓഡിയോ ലോഞ്ച് ചെയ്തത് ഐസർ ഭേപോൽ ഡയറക്ടർ ശിവ ഉമാപതിയും ഇന്ത്യയിലെ അറിയപ്പെടുന്ന സീനിയർ സയൻറിസ്റ്റ് കങ്കൺ ഭട്ടാചാര്യയുമായിരുന്നു.
കൂട്ടുകാരനും, ഗിത്താറിസ്റ്റുമായ സാദിഖുമായി ചേർന്ന് ‘ഖുദാഫിസ്’ എന്ന പേരിൽ ഗസലിെൻറ വേരുകൾ തേടിയുള്ള പാട്ടിന് ഈണം നൽകി ആലപിച്ചതാണ് ആദ്യ സംരംഭം. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഹമീദിെൻറ മകനാണ് ഫാസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.