നെല്ലിയാമ്പതി റോഡരികിൽ കാട്ടുപോത്ത് നിലയുറപ്പിച്ചപ്പോൾ
Posted On
date_range Updated On
date_range നെല്ലിയാമ്പതി റോഡിൽ കാട്ടുപോത്തും
നെല്ലിയാമ്പതി: നെല്ലിയാമ്പതി റോഡിൽ കാട്ടാനക്കൂട്ടം നിലയുറപ്പിക്കുന്നത് സാധാരണ സംഭവമാണ്. എന്നാൽ, ശനിയാഴ്ച രാവിലെ 9.30ന് ചെറുനെല്ലിക്ക് താഴെയുള്ള ഭാഗത്ത് റോഡരികിൽ അതിഥിയായി എത്തിയത് കാട്ടുപോത്താണ്.
എറണാകുളത്തുനിന്ന് കാറിൽ വന്ന സന്ദർശകർ അൽപ്പം ഭീതിയോടെയാണ് ഇതിനരികിലൂടെ വാഹനം വേഗത കുറച്ച് ഓടിച്ചത്. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ അയവെട്ടി നിന്ന കാട്ടുപോത്ത് രണ്ടു മണിക്കൂറോളം അവിടെത്തന്നെ നിന്നു. ചാറ്റൽ മഴയും മൂടൽമഞ്ഞും നിറഞ്ഞ കാലാവസ്ഥ സന്ദർശകർക്ക് ആവേശമുണർത്തവെ, കാട്ടുപോത്തും വേറിട്ട അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.