കുറ്റിപ്പുറത്ത്​ വൻ കഞ്ചാവ്​ വേട്ട; മൂന്ന്​ പേർ അറസ്​റ്റിൽ

മലപ്പുറം: കുറ്റിപ്പുറത്ത്​ എക്​സൈസ്​ സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ്​ പിടികൂടി. ട്രെയിൻ മാർഗം എത്തിച്ച 25 കി ലോ കഞ്ചാവാണ്​ പിടികൂടിയത്​. സംഭവത്തിൽ മൂന്നുപേരെ അറസ്​റ്റ്​ ചെയ്​തു. കോട്ടക്കൽ സ്വദേശികളായ റിഷാദ്​(21), മജീദ് ​(23), രണ്ടത്താണി സ്വദേശി അനീഷ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവർ സഞ്ചരിച്ച ഒാ​േട്ടാറിക്ഷ കസ്​റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ദിവസം 500 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതികളിൽ നിന്ന്​ കിട്ടിയ വിവരത്തി​​െൻറ അടിസ്​ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്​ സംഘം പിടിയിലായത്​. മൊബൈൽ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിൽ സംഘം കുറ്റിപ്പുറത്ത്​ ട്രെയിൻ ഇറങ്ങിയിട്ടുണ്ടെന്ന്​ മനസിലാക്കിയാണ്​ ഇവരെ പിടികൂടിയത്​.

എക്​സൈസ്​ ഇൻസ്​​െപക്​ടർ ജിജി പോൾ, പ്രിവൻറീവ്​ ഒാഫീസർ ജാഫർ, ലതീഷ്​, ഹംസ, ഷിബു ശങ്കർ എന്നിവരടങ്ങുന്ന സംഘമാണ്​ പ്രതികളെ പിടികൂടിയത്​. ജില്ലയിൽ ആദ്യമായാണ്​ ഇത്രയും കൂടുതൽ കഞ്ചാവ്​ കസ്​റ്റഡിയിൽ എടുക്കുന്നത്​.

Tags:    
News Summary - Ganja Seized In Kuttippuram - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.